---
title: "#elephant | ആനയുടെ ജഡം കണ്ടെത്തിയ സംഭവം: കൊന്നതാണെന്ന് സംശയം, കൊമ്പുമായി രണ്ടുപേർ പിടിയിൽ "
english_title: "#Trissur #wildelephent "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130283/trissur-wildelephent issue"
published_at: "2023-07-14T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b1287b460be_reporterlive_2023-07_27edeed6-b3bf-4d14-9f1a-300903dcf381_AK_Saseendran.jpg"
keywords: []
---

# #elephant | ആനയുടെ ജഡം കണ്ടെത്തിയ സംഭവം: കൊന്നതാണെന്ന് സംശയം, കൊമ്പുമായി രണ്ടുപേർ പിടിയിൽ 

> **Lead Summary:** **കോഴിക്കോട്**: തൃശൂര്‍ ചേലക്കരയില്‍ ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ കൊന്നതാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആനയുടെ കൊമ്പുമായി രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നാണ് രണ്ട് പേരെ പിടികൂടിയതെന്നും മന്ത്രി പറഞ്ഞു.

## Article Content

**കോഴിക്കോട്**: തൃശൂര്‍ ചേലക്കരയില്‍ ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ കൊന്നതാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആനയുടെ കൊമ്പുമായി രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നാണ് രണ്ട് പേരെ പിടികൂടിയതെന്നും മന്ത്രി പറഞ്ഞു.

ആനവേട്ട ഇന്നത്തെ കാലത്ത് അപരിഷ്‌കൃതമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ ചേലക്കരയില്‍ മണിയന്‍ചിറ റോയി എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ജെസിബി ഉപയോഗിച്ചാണ് വനംവകുപ്പ് ജഡം പുറത്തെടുത്തത്. കാട്ടാനയുടെ ജഡത്തില്‍ ഒരു കൊമ്പ് കാണാനില്ലെന്ന് പരിശോധനയ്ക്ക് ശേഷം വെറ്റിനറി സര്‍ജന്‍ പറഞ്ഞിരുന്നു. ഒരു കൊമ്പ് മുറിച്ചെടുത്തതായാണ് സംശയമെന്നും വ്യക്തമാക്കിയിരുന്നു.

വനം വന്യജീവി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്. ആനയുടെ ജഡം കുഴിച്ചുമൂടിയെന്നായിരുന്നു വിവരം. ഏകദേശം 15 വയസുള്ള കൊമ്പനാനയുടെ ജഡമാണ് കണ്ടെത്തിയത്. ജഡത്തിന് 20 ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130283/trissur-wildelephent issue)